കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍: ചികിത്സയില്‍ 1511 പേര്‍, മരണം 209 ആയി


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നതായി കണക്കുകള്‍. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1894 പേര്‍ക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 2397 പേര്‍ രോഗമുക്തി നേടി. ഇന്നലെ 75 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 67 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 

ജില്ലയില്‍ ഇതുവരെ 19790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 983 പേര്‍ വിദേശത്ത് നിന്നെത്തിയവരും 759പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18070 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1511 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 4420 പേരും സ്ഥാപനങ്ങളില്‍ 555 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4975 പേരാണ്. ണ്ട്. 83 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 161 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 

അതേസമയം, പുതിയതായി അഞ്ചു പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ ഹരിദാസ് (58), കുംബഡാജെ പഞ്ചായത്തിലെ അബ്ദുള്ള (58), കാഞ്ഞങ്ങാട് നഗരസഭയിലെ കുഞ്ഞിപ്പെണ്ണ് (75), ബെള്ളൂര്‍ പഞ്ചായത്തിലെ പത്മനാഭ ബള്ളാല്‍ (72), ബേഡഡുക്ക പഞ്ചായത്തിലെ വിജയന്‍ നായര്‍ എ (47) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 209 ആയി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?