ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് രണ്ടാം വിവാഹം; സുഹൃത്തുക്കള്‍ക്ക് അയച്ച വിവാഹഫോട്ടോ കിട്ടിയത് ആദ്യഭാര്യക്ക്; മര്‍ദിച്ചെന്നും നഗ്‌നഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വര്‍ണവും കല്യാണത്തിനു വീട്ടില്‍ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും രണ്ടാംഭാര്യ; യുവാവിനെതിരെ കേസ്
ഏറ്റുമാനൂര്‍: (www.kvartha.com 14.11.2020) ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് രണ്ടാം വിവാഹം കഴിച്ചു യുവതിയെ വഞ്ചിച്ച കേസില്‍ യുവാവ് കസ്റ്റഡിയില്‍. കാസര്‍കോട് സ്വദേശി വിനോദ് വിജയനെയാണു (38) കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വിവാഹ വെബ് സൈറ്റ് വഴിയാണു കല്യാണാലോചനയുമായി വിനോദ് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് മൂന്നു മാസം മുന്‍പു കുറുമുള്ളൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടക്കുകയും ചെയ്തു.
തുടര്‍ന്ന് ആദ്യ ഭാര്യ ഓണംതുരുത്തിലെ യുവതിയുടെ വീട്ടുകാരെ സമീപിച്ചതോടെയാണു തട്ടിപ്പിനെക്കുറിച്ചു രണ്ടാം ഭാര്യയായ യുവതിയുടെ ബന്ധുക്കള്‍ അറിയുന്നത്. ഇതോടെ യുവതിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കാസര്‍കോട്ടു നിന്നു യുവതിയെയും വിനോദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിനോദ് മര്‍ദിച്ചെന്നും നഗ്‌നഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വര്‍ണവും കല്യാണത്തിനു വീട്ടില്‍ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും യുവതി മൊഴി നല്‍കി. വിനോദിനെതിരെ പട്ടികജാതിവര്‍ഗ അതിക്രമം, പീഡനം എന്നിവയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു.
Keywords: Youth arrested for cheating marriage, Kottayam,News,Local News, Marriage, Cheating, Police, Arrested, Kerala.
Powered by Info News For You
ഇതിനുശേഷം യുവതിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കല്യാണ ഫോട്ടോ വിനോദ് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചുകൊടുത്തിരുന്നു. ഇതില്‍ ചിലത് ആദ്യ ഭാര്യയായ ചെങ്ങന്നൂര്‍ സ്വദേശിനിക്കും ലഭിച്ചു. രണ്ടാം വിവാഹത്തിന്റെ കാര്യം ആദ്യ ഭാര്യ അറിഞ്ഞു എന്നു മനസ്സിലാക്കിയതോടെ രണ്ടാം ഭാര്യയുമായി വിനോദ് കാസര്‍കോട്ടേക്കു കടന്നു. 

തുടര്‍ന്ന് ആദ്യ ഭാര്യ ഓണംതുരുത്തിലെ യുവതിയുടെ വീട്ടുകാരെ സമീപിച്ചതോടെയാണു തട്ടിപ്പിനെക്കുറിച്ചു രണ്ടാം ഭാര്യയായ യുവതിയുടെ ബന്ധുക്കള്‍ അറിയുന്നത്. ഇതോടെ യുവതിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കാസര്‍കോട്ടു നിന്നു യുവതിയെയും വിനോദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിനോദ് മര്‍ദിച്ചെന്നും നഗ്‌നഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വര്‍ണവും കല്യാണത്തിനു വീട്ടില്‍ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും യുവതി മൊഴി നല്‍കി. വിനോദിനെതിരെ പട്ടികജാതിവര്‍ഗ അതിക്രമം, പീഡനം എന്നിവയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു.
Keywords: Youth arrested for cheating marriage, Kottayam,News,Local News, Marriage, Cheating, Police, Arrested, Kerala.
Powered by Info News For You
Comments
Post a Comment