കനത്ത ശക്തിയില്‍ നിവാര്‍ ചുഴലിക്കാറ്റ്; പുതുച്ചേരിയില്‍ 144, തമിഴ്നാട്ടില്‍ അവധി


ചെന്നൈ (www.evisionnews.co): കൂടുതല്‍ ശക്തമായി നിവാര്‍ ചുഴലിക്കാറ്റ്. അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന വിലയിരുത്തലില്‍ തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അപകടസാധ്യത കൂടുതലായതിനാല്‍ പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു. 

കാരക്കലിനും മാമല്ലപുരത്തിനും ഇടയിലായിരിക്കും അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ സഞ്ചരിക്കുന്നത്.

തെക്കേ ആന്ധ്രപ്രദേശില്‍ നിവാറിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?