വഴിത്തിരിവ്: 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പത്താം ക്ലാസുകാരനല്ല; കാരണക്കാരന്‍ ആരാണെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി പെണ്‍കുട്ടി


കണ്ണൂര്‍: (https://ift.tt/2Iimz3k) തളിപ്പറമ്പ് കുറുമാത്തൂരില്‍ പതിമൂന്നുകാരി പീഡനത്തിനിരയായ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കാരണക്കാരന്‍ ആരാണെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി പെണ്‍കുട്ടി. പീഡിപ്പിച്ചത് അച്ഛനാണെന്നു പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നല്‍കിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

അച്ഛന്‍ പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിച്ചു. പീഡിപ്പിച്ച ശേഷം മകളെ ഭീഷണിപ്പെടുത്തി ബന്ധുവായ കൗമാരക്കാരന്റെ തലയില്‍ കെട്ടിവെച്ചു തലയൂരാനാണ് പിതാവ് ശ്രമിച്ചതെന്ന് പോലീസിന് വ്യക്തമായി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന. 

News, Kerala, State, Kannur, Minor Girls, Abuse, Child Abuse, Molestation, Father, Case, Police, Complaint, Twist in minor girl abused case


വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാള്‍ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. ഇതോടെ മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്. 

പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി പോലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല. 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. 

എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തി. തുടര്‍ന്നാണ് വനിതാ പോലീസുകാരും കൗണ്‍സിലിങ്ങ് വിദഗ്ധരും ചേര്‍ന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്.

Keywords: News, Kerala, State, Kannur, Minor Girls, Abuse, Child Abuse, Molestation, Father, Case, Police, Complaint, Twist in minor girl abused case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?