ബിലിവേഴ്‌സ് സഭയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ കണ്ടെടുത്തത് 13.5 കോടി രൂപ


കൊച്ചി: (https://ift.tt/3exuaGT) രാജ്യത്താകമാനം ബിലിവേഴ്‌സ് സഭയുടെ 60 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടരുകയാണ്. ബിലിവേഴ്‌സ് സഭയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ കണ്ടെടുത്തത് 13.5 കോടി രൂപ. തിരുവല്ല ബിലിവേഴ്‌സ് ആശുപത്രി പരിസരത്തെ കാറില്‍ നിന്നാണ് ഇതില്‍ 7 കോടി കണ്ടെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 

News, Kerala, State, Kochi, Raid, Income Tax, Business, Finance, Electronics Products, Income Tax raid in Believers Church Offices


ചില സ്ഥാപനങ്ങളുടെയും ഭൂമിയുടെയും കച്ചവടം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബിലിവേഴ്‌സിന്റെ പേരില്‍ 30 ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും പേപ്പര്‍ ട്രസ്റ്റുകളാണെന്നും കണക്കില്‍പ്പെടാത്ത പണത്തിന്റെ ഇടപാടുകള്‍ നടത്താന്‍ ഇവ ഉപയോഗിച്ചെന്നുമാണ് കണ്ടെത്തല്‍. പരിശോധനയില്‍ ഗണ്യമായ ഇലക്ട്രോണിക്ക് കംപ്യൂട്ടിങ്ങ് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

Keywords: News, Kerala, State, Kochi, Raid, Income Tax, Business, Finance, Electronics Products, Income Tax raid in Believers Church Offices

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?