ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവര്‍ക്ക് സീമാറ്റില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം; അവസാന തീയതി നവംബര്‍ 13ന് വൈകിട്ട് അഞ്ച് വരെ
തിരുവനന്തപുരം: (https://ift.tt/2TJjY4j) ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവര്‍ക്ക് സീമാറ്റില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് കേരളയില്‍ (സീമാറ്റ്-കേരള) ജൂനിയര്‍ കണ്‍സള്‍ട്ടന്റിനാണ് (ഹ്രസ്വകാല കരാര്‍ നിയമനത്തിന്) അപേക്ഷ ക്ഷണിച്ചത്.
നോണ്‍ പ്രഫഷണല്‍/പ്രഫണല്‍ വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 വയസ്സില്‍ താഴെയായിരിക്കണം. നവംബര്‍ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും siemat.kerala.gov.in ല്‍ ലഭിക്കും.
Powered by Info News For You

Comments
Post a Comment