ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ്


ചെന്നൈ: (https://ift.tt/398f9uf) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണുള്ളത്. ബുധനാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരം തൊടും. 

നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. കേന്ദ്രത്തില്‍ നിന്ന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. 

News, National, India, Chennai, Tamilnadu, Narendra Modi, Cyclone, Nivar Cyclone; Warning for Tamil Nadu, Puducherry and Andhra coasts


തമിഴ്‌നാട് പുതുച്ചേരി ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 

നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ കൂടി ഭക്ഷിണ റെയില്‍വേ റദാക്കി. കാരയ്ക്കല്‍ പുതുച്ചേരി ഭുവനേശ്വര്‍ റൂട്ടിലുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നേരത്തേ ആറ് സെപ്ഷ്യന്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കാരയ്ക്കല്‍, നാഗപട്ടണം, തഞ്ചാവുര്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ബസ് സര്‍വീസ് ഇന്ന് ഒരുമണി മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കും.

Keywords: News, National, India, Chennai, Tamilnadu, Narendra Modi, Cyclone, Nivar Cyclone;  Warning for Tamil Nadu, Puducherry and Andhra coasts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?