സ്വര്‍ണവില താഴോട്ട്: 1200 രൂപ കുറഞ്ഞ് പവന് 37,680 രൂപയായി
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഇന്ന് 1200 രൂപയാണ് പവന് മുകളില്‍ കുറവുണ്ടായത്. പവന് 37680 രൂപയായി. ഗ്രാമിന് 4710 രൂപയും. കഴിഞ്ഞ ഒരാഴ്ചക്കിടെ ആയിരം രൂപയുടെ വര്‍ധവുണ്ടായിരുന്നു. അതിന് പിന്നാലെയാണ് 1200 രൂപയുടെ കുറവുണ്ടായത്.
തിങ്കളാഴ്ച 38880 രൂപയായിരുന്നു പവന്. ഗ്രാമിന് 4860 രൂപയും. കഴിഞ്ഞ മാസാവസാനത്തിലാണ് അവസാനമായി സ്വര്‍ണവിലയില്‍ കുറവുണ്ടായത്. അന്ന് 240 രൂപ കുറഞ്ഞ് 37480 രൂപയിലെത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment