സ്വര്‍ണത്തിന് 120 രൂപ കൂടി: പവന് 37,800 രൂപ
കാസര്‍കോട്: (www.evisionnews.co) രണ്ടുദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണത്തിന് വീണ്ടും കൂടി. ഇന്ന് 120രൂപ കൂടി പവന് 37,800 രൂപയായി. ഗ്രാമിന് 4725 രൂപ. ശനിയാഴ്ചയാണ് അവസാനമായി 200രൂപ കൂടി 37,680 രൂപയായത്. വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് പവന് 37,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4685രൂപയും. ബുധനാഴ്ചയും 160 രൂപയുടെ കുറവുണ്ടായി. ചൊവ്വാഴ്ച 280 രൂപ പവന് മുകളില്‍ കൂടി 37880 രൂപയിലെത്തിയിരുന്നു.
Powered by Info News For You
Comments
Post a Comment