പോലീസ് ആക്ട് 118 എ പ്രകാരം പരാതി; മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ്ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ചു, പരാതി സ്വീകരിച്ച് പോലീസ്


തൃശ്ശൂര്‍ (വലപ്പാട്): (https://ift.tt/398MTYK) പോലീസ് ആക്ട് 118 എ പ്രകാരം പരാതി എത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ് ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്കെതിരെയാണ്  കേസ് എടുക്കണം എന്നു പരാതി. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാന്‍ ആണ് വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്.

News, Kerala, State, Thrissur, Case, Complaint, Facebook, Social Network, Police, Complaint against Facebook user for allegedly insulting PK Firos


ഫിറോസിനെ അപകീര്‍ത്തിപെടുത്താന്‍ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്‌ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി പൊലീസ് സ്വീകരിച്ചു.

Keywords: News, Kerala, State, Thrissur, Case, Complaint, Facebook, Social Network, Police, Complaint against Facebook user for allegedly insulting PK Firos

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?