ഉപതെരഞ്ഞെടുപ്പ്: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം


ഭോപ്പാല്‍: (https://ift.tt/36nkISC) 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ നിര്‍ണായകമായ മധ്യപ്രദേശിലടക്കം ഗുജറാത്തിലും യുപിയിലു ബിജെപിക്കാണ് മുന്നേറ്റം.

മധ്യപ്രദേശില്‍ ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി മറ്റു മണ്ഡലങ്ങളിലെ ഫലസൂചനകള്‍ ലഭ്യമാക്കിയിട്ടില്ല.

എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളില്‍ മുന്നിലാണ്. സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്.

News, National, India, Bhoppal, Politics, Political Party, BJP, Election, Madya Pradesh, Uttar Pradesh, Gujarat, MP, Gujarat, UP Bypolls 2020 Results


ഓരോ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍. അഞ്ചു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. മൂന്ന് മണ്ഡലങ്ങളിലെ ഫലം ലഭ്യമായിട്ടില്ല.

നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഒഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാ ദള്‍ മുന്നേറുന്നു. തെലങ്കാനയില്‍ ഒരു സീറ്റിലാണ് ഉപതരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപിയാണ് മുന്നില്‍.

ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വാല്‍മികി നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടന്നിരുന്നു. ജെഡിയുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

Keywords: News, National, India, Bhoppal, Politics, Political Party, BJP, Election, Madya Pradesh, Uttar Pradesh, Gujarat, MP, Gujarat, UP Bypolls 2020 Results

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?