11 സംസ്ഥാനങ്ങളിലെ 54നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്: മധ്യപ്രദേശില്‍ നിര്‍ണായകം


ദേശീയം (www.evsionnews.co): മധ്യപ്രദേശ് ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിലെ 54 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 28 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ബിജെപിക്ക് വന്‍ വിജയം അനിവാര്യമാണ്.

മധ്യപ്രദേശിലെ 28 ഉം ഗുജറാത്തിലെ 8ഉം ഉത്തര്‍ പ്രദേശിലെ 7 സീറ്റിലേക്കുമാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷ, നാഗാലാണ്ട്, കര്‍ണാടക ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ടു വീതം സീറ്റിലും ചത്തീസ്ഗഡ്, ഹരിയാന, തെലുങ്കാന തുടങ്ങിയ സംസ്ഥാങ്ങളിലെ ഓരോ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലേത് നിര്‍ണായകമാണ്. ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ 28 ല്‍ 9 സീറ്റില്ലെങ്കിലും ജയിക്കണം. 


22എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തുകയും 3 എംഎല്‍എമാര്‍ രാജിവെയ്ക്കുകയും മറ്റു 3പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ജയിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെയും ദിഗ് വിജയ് സിങിന്റെയും തട്ടകമായ ഗ്വാളിയോര്‍, ചമ്പാല്‍ മേഖല കൂടിയാണിയത്. 230അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116സീറ്റാണ് വേണ്ടത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?