പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കു പുതുതായി ഉള്‍പ്പെടുത്തിയ ഒക്യുപ്പേഷണല്‍ തെറാപി കോഴ്സിലേക്ക് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 10


തിരുവനന്തപുരം: (https://ift.tt/35bpnb6) പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കു പുതുതായി ഉള്‍പ്പെടുത്തിയ ഒക്യുപ്പേഷണല്‍ തെറാപി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഹയര്‍ സെക്കന്‍ണ്ടറി ബോര്‍ഡിന്റെ ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യ പരിക്ഷയോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. നാല് വര്‍ഷവും ആറു മാസം നിര്‍ബന്ധിത ഇന്റര്‍ണ്‍ഷിപ്പുമാണ് കോഴ്സ് ദൈര്‍ഘ്യം.

News, Kerala, State, Thiruvananthapuram, Education, Students, Qualification, Degree, Application invited for Occupational Therapy Degree Course


എസ് ഇ ബി സി/ എസ് സി/എസ് റ്റി വിഭാഗക്കാര്‍ക്ക് മാര്‍ക്ക് ഇളവ് അനുവദിക്കും. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസില്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ ഐ പി എം ആര്‍) എന്നീ കോളേജുകളിലാണ് കോഴ്സ് നടത്തുന്നത്. 

2020 ലെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിന്റെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ https://ift.tt/2ZTByng ല്‍ കോളേജ് ഓപ്ഷനുകള്‍ പത്തിന് വൈകിട്ട് അഞ്ചിനകം നല്‍കണം.

Keywords: News, Kerala, State, Thiruvananthapuram, Education, Students, Qualification, Degree, Application invited for Occupational Therapy Degree Course

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?