പാക് ക്രികറ്റ് നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി സഹപാഠി; 10 വര്‍ഷത്തോളം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയായി; സൂപര്‍താരമായി വളര്‍ന്നതോടെ വാക്കുമാറ്റിയെന്ന് യുവതി
ഇസ്ലാമാബാദ്: (www.kvartha.com 29.11.2020) പാകിസ്ഥാന്‍ ക്രികറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ലൈംഗികാരോപണവുമായി സ്‌കൂളിലെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട യുവതി. പാകിസ്ഥാന്‍ ചാനലായ '24 ന്യൂസ് എച്ച്ഡി 'ശനിയാഴ്ച യൂട്യൂബില്‍ സംപ്രേഷണം ചെയ്ത പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ബാബര്‍ അസമിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇവര്‍ ഉയര്‍ത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി ബാബര്‍ അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
10 വര്‍ഷം മുന്‍പ് അസം തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ രാജ്യാന്തര ക്രികറ്റിലെ സൂപര്‍താരമായി വളര്‍ന്നതോടെ അസം വാക്കു മാറ്റിയെന്നും യുവതി ആരോപിച്ചു. 2010ല്‍ തന്നെ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും യുവതി പറയുന്നു.
വിവഹക്കാര്യം ഞങ്ങളുടെ കുടുംബങ്ങളോടും പറഞ്ഞു, പക്ഷേ അവര്‍ വിസമ്മതിച്ചു. അതിനാല്‍ 2011 ല്‍ ഞങ്ങള്‍ ഒളിച്ചോടി, ഒരു കോടതിയില്‍ വെച്ച് വിവാഹം കഴിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞങ്ങള്‍ നിരവധി വാടക വീടുകളില്‍ താമസിച്ചു, പക്ഷേ അദ്ദേഹം എല്ലായ്‌പ്പോഴും വിവാഹം കഴിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി, യുവതി പറയുന്നു.
തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബര്‍ അസമിനെ സഹായിച്ചിരുന്നത് താനാണ്. എന്നാല്‍, ലോകമറിയുന്ന താരമായി വളര്‍ന്നതോടെ ബാബര്‍ അസം ചതിച്ചെന്നും യുവതി വെളിപ്പെടുത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി.
പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു.
'എന്നെ വിവാഹം ചെയ്യാമെന്ന് ബാബര്‍ അസം ഉറപ്പു നല്‍കിയിരുന്നു. അയാള്‍ എന്നെ ഗര്‍ഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു', യുവതിയുടെ വെളിപ്പെടുത്തലുകള്‍ സാജ് സാദിഖ് ട്വീറ്റ് ചെയ്തു.
നിലവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രികറ്റ് ടീമിന്റെ നായകനാണ് ബാബര്‍ അസം. ന്യൂസീലന്‍ഡിലെത്തിയ അസം 14 ദിവസത്തെ ക്വാറന്റൈനിലാണ്. ഈ പരമ്പരയില്‍ ടെസ്റ്റ് ടീം നായകനായും അസമിനെ നിയോഗിച്ചിരുന്നു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും പാകിസ്ഥാന്‍ നായകനായി അസം മാറി.
Keywords: Pakistan captain Babar Azam faces abuse allegation: Exploited me for 10 years, got pregnant, says woman, Islamabad, News, Cricket, Sports, Press meet, Allegation, Woman, Video, World.
Powered by Info News For You

Comments
Post a Comment