അസുഖത്തെ തുടര്‍ന്ന് 10വയസുകാരിയായ മലയാളി പെണ്‍കുട്ടി യുകെയില്‍ മരിച്ചു

ലണ്ടന്‍: (www.kvartha.com 28.11.2020) അസുഖത്തെ തുടര്‍ന്ന് 10വയസുകാരിയായ മലയാളി പെണ്‍കുട്ടി യുകെയില്‍ മരിച്ചു. മാഞ്ചസ്റ്ററിലെ ഹീല്‍ഡ് ഗ്രീനില്‍ താമസിക്കുന്ന കോട്ടയം നീണ്ടൂര്‍ കല്ലടാന്തിയില്‍ ഷാജിയുടെയും പ്രീനിയുടെയും മകള്‍ ഇസബെല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത്. 

ഏറെനാളായി ഇസബെല്‍ സുഖമില്ലാതെ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്‍ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാന്‍, റൂബെന്‍, റിയോണ്‍, ജോണ്‍ പോള്‍ എന്നിവര്‍ സഹോദരങ്ങളാണ്.10 year old Malayali girl died in UK, London, Malayalee, Girl, Dead, Dead Body, Family, News, Obituary, World

സിറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഇസബെല്ലിന് അന്ത്യകൂദാശ ഉള്‍പ്പെടെയുള്ള എല്ലാ പ്രാര്‍ഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നല്‍കി. ഇസബെല്‍ മോളുടെ വേര്‍പാടില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസ്, എംഎംസിഎ പ്രസിഡന്റ് ബിജു പി മാണി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: 10 year old Malayali girl died in UK, London, Malayalee, Girl, Dead, Dead Body, Family, News, Obituary, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?