'നാല് കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു, ജനുവരിയോടെ 10 കോടി ഡോസുകള്‍ ലഭിക്കും'; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല
വാഷിങ്ടണ്‍: (https://ift.tt/398f9uf) നാല് കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞുവെന്നും ജനുവരിയോടെ 10 കോടി ഡോസുകള്‍ തയ്യാറാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അഡാര്‍ പൂനാവാല. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമാകാന്‍ രണ്ട് മൂന്ന് മാസങ്ങള്‍ കൂടിയെടുക്കും. പ്രത്യേക സാഹചര്യങ്ങളില്‍ 90 ശമാനം കാര്യക്ഷമതയുള്ള ഓക്സ്ഫോഡ് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ ഫെബ്രുവരി അവസാനത്തിനുള്ളില്‍ അതിലുമേറെ ലഭ്യമാക്കാനാകുമെന്ന് അഡാര്‍ പൂനാവാല വ്യക്തമാക്കി.
30 കോടി മുതല്‍ 40 കോടി വരെ ഡോസുകള്‍ ജൂലൈ മാസത്തോടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡോസ് ഒന്നിന് ആയിരം രൂപ വിലയിടും. 500-600 രൂപയ്ക്ക് സ്വകാര്യ വിപണിയില്‍ നല്‍കും. 200 രൂപ വിതരണക്കാരന്. പക്ഷെ, കേന്ദ്ര സര്‍ക്കാരിന് 90 ശതമാനത്തോളം വാക്സിനുകളും 250 രൂപയ്ക്ക് നല്‍കുമെന്ന് അഡാര്‍ പൂനാവാല പറഞ്ഞു.
സ്വകാര്യ വിപണിയിലേക്ക് പത്ത് ശതമാനം വാക്സിന്‍ നല്‍കല്‍ മാര്‍ച്ചിന് മുന്‍പ് സാധ്യമായേക്കില്ല. വാക്സിന്‍ വിതരണം കുറച്ചുനാളത്തേക്ക് സര്‍ക്കാരിന് കീഴില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണത്. ലൈസന്‍സിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയം വേണമെന്നതിനാലാണ് ഇത്രയും വൈകുന്നതെന്നും സൈറസ് പൂനാവാല ഗ്രൂപ്പ് സിഇഒ വ്യക്തമാക്കി.
ഓക്സ്ഫോഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് തങ്ങള്‍ തയ്യാറാക്കിയ വാക്സിന്റെ രണ്ട് ഡോസുകള്‍ ഉപയോഗിക്കണമെന്നാണ് മരുന്ന് കമ്പനി ഭീമനായ ആസ്ട്ര സെനക്കയുടെ നിര്‍ദ്ദേശം.
Keywords: News, World, Washington, Health, Trending, COVID-19, Vaccine, Technology, Coronavirus: Serum Institute CEO says can roll out 100 million doses of Oxford vaccine by JanuaryI am delighted to hear that, Covishield, a low-cost, logistically manageable & soon to be widely available, #COVID19 vaccine, will offer protection up to 90% in one type of dosage regime and 62% in the other dosage regime. Further details on this, will be provided this evening. https://t.co/KCr3GmROiW
— Adar Poonawalla (@adarpoonawalla) November 23, 2020
Powered by Info News For You

Comments
Post a Comment