അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി
അങ്കമാലി: (www.kvartha.com 25.11.2020) അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടികൂടി. ഇടുക്കി വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തില്‍ വീട്ടില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സന്‍ ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിന്‍സീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വീട്ടില്‍ നിന്നും 35 കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു.
Keywords: Angamali, News, Kerala, Police, Car, Smuggling, Seized, Cannabis, 100 kg of cannabis seized while trying to smuggle in car in Angamaly
Powered by Info News For You

Comments
Post a Comment