നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 100 സ്ഥാനാര്‍ത്ഥികളില്‍ 94 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു; ആറ് പത്രികകള്‍ തള്ളി

കാസര്‍കോട്: (www.kasargodvartha.com 20.11.2020) ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 100 സ്ഥാനാര്‍ത്ഥികളില്‍ 94 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു സ്വീകരിച്ചു. 

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത ആറ് പത്രികകള്‍ തള്ളി. മഞ്ചേശ്വരം ഡിവിഷനില്‍ ദാമോദര എ (സ്വതന്ത്രന്‍), അഹ് മദ് ജലാലുദ്ദീന്‍ (എ എ പി), ഉദുമ ഡിവിഷനില്‍ കെ സുകുമാരി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ചെറുവത്തൂര്‍ ഡിവിഷനില്‍  എ ഭരതന്‍ (സ്വതന്ത്രന്‍), ചിറ്റാരിക്കല്‍ ഡിവിഷനില്‍ ജിന്റോ (സ്വതന്ത്രന്‍), കുമ്പള ഡിവിഷനില്‍ ഖമറുല്‍ ഹസീന (എസ് ഡി പി ഐ) എന്നീ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികള്‍, നാമ നിര്‍ദ്ദേശകര്‍ എന്നിവരും പങ്കെടുത്തു.

Nominations of 94 out of 100 candidates were received; Six papers were rejected

വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ നടപടികളും ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്ക് തന്നെ പൂര്‍ത്തിയാക്കിയതും ജില്ലാ ഭരണസംവിധാനം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടത്തുന്ന ചിട്ടയായ ആസൂത്രണത്തിന്റെ നേര്‍സാക്ഷ്യമായി.

Keywords: Kasaragod, News, Election, Kerala, District Collector, District-Panchayath, Collectorate, Nominations of 94 out of 100 candidates were received; Six papers were rejected



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?