മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും ശമ്പളം ലഭിക്കും; സിഎസ്‌കെ സര്‍ക്കാര്‍ ജോലി പോലെ: ഐപിഎല്ലില്‍ 'ചില' താരങ്ങളുടെ അലസ സമീപനത്തിനെതിരെ വിരേന്ദര്‍ സേവാഗ്

ന്യൂഡെല്‍ഹി: (https://ift.tt/3nwcJdE) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ 'ചില' താരങ്ങളുടെ അലസ സമീപനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്. കളിച്ചാലും ഇല്ലെങ്കിലും ശമ്പളം ലഭിക്കും. ഫ്രാഞ്ചൈസിയെ ചെന്നൈ ടീമിലെ ചില ബാറ്റ്‌സ്മാന്‍മാര്‍ സര്‍ക്കാര്‍ ജോലി പോലെയാണു കാണുന്നതെന്ന് സേവാഗ് ആരോപിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിന്തുടര്‍ന്നു വിജയിക്കാമായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും കളിച്ച ഡോട്ട് ബോളുകള്‍ ഉപകരിച്ചില്ല. മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും എങ്ങനെയും ശമ്പളം ലഭിക്കുമെന്ന് അവര്‍ക്ക് അറിയാം ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു സേവാഗ് പറഞ്ഞു.

News, National, India, New Delhi, IPL, Cricket, Players, Mahendra Singh Dhoni, Virender Sehwag takes another dig at CSK, says their batsmen treat franchise as government job


ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റിങ്ങിനു വരും മുന്‍പ് ഗ്ലൂക്കോസ് ഉപയോഗിക്കണമെന്ന് ആഴ്ചകള്‍ക്കു മുന്‍പ് സേവാഗ് ഉപദേശിച്ചിരുന്നു. താരങ്ങളുടെ മോശം പ്രകടനം തന്നെയാണ് ഇതിനും അടിസ്ഥാനമായത്. കൊല്‍ക്കത്തയ്‌ക്കെതിരെ 168 റണ്‍സ് വിജയലക്ഷ്യം നേടിയെടുക്കാവുന്ന സ്‌കോര്‍ ആയിട്ടും ചെന്നൈ 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സേവാഗ് പുതിയ വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.

ചെന്നൈ നിരയില്‍ ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദൂല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം ബാറ്റ് ചെയ്യാനുള്ളപ്പോള്‍ എം എസ് ധോണി ഫോമിലല്ലാത്ത കേദാര്‍ ജാദവിനെ ബാറ്റിങ്ങിന് വിട്ടതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. 

പതിവിലും നേരത്തേ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ ധോണി 12 പന്തില്‍ 11 റണ്‍സാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ആകെ നേടിയത്. ഐപിഎല്ലില്‍ എട്ട് ഫൈനലുകള്‍ കളിച്ചിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് 2020 സീസണ്‍ മോശം പ്രകടനത്തോടെയാണു തുടങ്ങിയത്. ആറ് മത്സരങ്ങളില്‍നിന്ന് രണ്ട് കളികള്‍ ജയിക്കാന്‍ മാത്രമാണ് ചെന്നൈയ്ക്കു സാധിച്ചത്. ഒക്ടോബര്‍ പത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത പോരാട്ടം.

Keywords: News, National, India, New Delhi, IPL, Cricket, Players, Mahendra Singh Dhoni, Virender Sehwag takes another dig at CSK, says their batsmen treat franchise as government job

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?