വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയില്‍ ന്യൂട്രീഷ്യനിസ്റ്റ് നിയമനം; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി നവംബര്‍ ആറ്


തിരുവനന്തപുരം: (https://ift.tt/380wVPA) വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ നിയമനം. തിരുവനന്തപുരം ജില്ലയിലെ വിവിധ എസ് പി സി/ ഐസി ഡി എസ് ഓഫീസുകളില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: എം എസ് സി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്/ന്യൂട്രീഷ്യന്‍. 

News, Kerala, State, Thiruvananthapuram, Education, Career, Job, Qualification, Application invited to nutritionist in Child and Woman Welfare Department


ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ഡയറ്റ് കൗണ്‍സിലിംഗ്/ ന്യൂട്രീഷ്യണല്‍ അസസ്മെന്റ്/പ്രെഗ്നന്‍സി കൗണ്‍സിലിംഗ്/ലാക്ടേഷന്‍ കൗണ്‍സിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ സെപ്തംബര്‍ 30ന് ശേഷം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

പ്രായപരിധി: 45 വയസ് (2020 ഒക്ടോബര്‍ 31ന് 45 വയസ് കവിയാന്‍ പാടില്ല). സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ അയക്കണം. താതാപര്യമുള്ളവര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും https://rb.gy/diwynu  എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Keywords: News, Kerala, State, Thiruvananthapuram, Education, Career, Job, Qualification, Application invited to nutritionist in Child and Woman Welfare Department

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?