മാര്‍ച്ച് മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങും; ആശ്വാസ വാര്‍ത്തയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി: (www.kvartha.com 17.10.2020) മാര്‍ച്ച് മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന ആശ്വാസ വാര്‍ത്തയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചില്‍ പ്രതിരോധ വാക്സിന്‍ തയ്യാറാകും. പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. 

പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്സിന്‍ തയ്യാറാകുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചോടുകൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. 

New Delhi, News, National, vaccine, Health, COVID-19, Trending, WHO, Covid Vaccine distribution will start from March: Serum institute

ആര്‍ക്കൊക്കെ വാക്സിന്‍ നല്‍കണമെന്നത് സര്‍ക്കാറിന്റെ തീരുമാനമായിരിക്കും. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സിന്‍ നല്‍കുക. തുടര്‍ന്ന് 60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അതിന് ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുക. ലോക ആരോഗ്യ സംഘടനയും മാര്‍ച്ചോടുകൂടി വാക്സിന്‍ ലഭ്യമാക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. 

Keywords: New Delhi, News, National, vaccine, Health, COVID-19, Trending, WHO, Covid Vaccine distribution will start from March: Serum institute


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?