മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍



കരുനാഗപ്പള്ളി: (https://ift.tt/31aS71d) മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഹൃദയാഘാതം വന്നതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

News, Kerala, State, Karunagappally, Police, Lorry, Case, Death, Local News, Driver, Vehicles, Lorry Driver dies Who run away amid vehicle inspection in Karunagappally


വെള്ളിയാഴ്ച രാത്രി ദേശീയപാതയില്‍ മാരാരിക്കുളത്ത് സമീപം എംസാന്‍ഡുമായി എത്തിയ ലോറി തടഞ്ഞു നിര്‍ത്തിയതോടെ ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവര്‍ ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ മാരാരിക്കുളം പോലീസ് അന്വേഷണം തുടങ്ങി. ലോറിയില്‍ അമിതഭാരം ഉള്ളതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വന്‍തുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയതെന്ന് ഡ്രൈവറുടെ സഹായി പോലീസിനോട് പറഞ്ഞു.

Keywords: News, Kerala, State, Karunagappally, Police, Lorry, Case, Death, Local News, Driver, Vehicles, Lorry Driver dies Who run away amid vehicle inspection in Karunagappally

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?