മമ്മൂക്കയാണ് എനിക്ക് സിനിമയില്‍ അവസരം നല്‍കിയത്; തന്റെ ആദ്യ ചിത്രത്തെ കുറിച്ച് അനില്‍ നെടുമങ്ങാട്



കൊച്ചി:  (https://ift.tt/35kMpLp) 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ അനില്‍ നെടുമങ്ങാട് തന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പിനെ കുറിച്ച് പറയുന്നു. സിനിമയില്‍ വഴി തുറന്നു നല്‍കിയത് നടന്‍ മമ്മൂട്ടിയാണെന്ന് താരം പറയുന്നത്. മമ്മൂട്ടിയുടെ 'തസ്‌കരവീരന്‍' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയതെന്നാണ് അനില്‍ വിശദീകരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ ഈ നിലയില്‍ എത്താനുള്ള മറ്റൊരു പ്രചോദനം മാതാപിതാക്കളാണെന്നും താരം മനസ് തുറക്കുന്നു. 

News, Kerala, State, Kochi, Cinema, Mollywood, Actor, Gossip, Mammooty, Interview, Parents, It was Mammootty who gave me a chance in cinema; Anil Nedumangad talks about his first film



'ഒരുപാട് പുതുമുഖങ്ങളെ സിനിമയില്‍ പരിചയപ്പെടുത്തിയ മമ്മുക്കയാണ് എനിക്കും സിനിമയില്‍ അവസരം നല്‍കിയത്. ചാനല്‍ വഴിയാണ് അദ്ദേഹവുമായുള്ള പരിചയം. അദ്ദേഹം നായകനായ 'തസ്‌കരവീരന്‍' എന്ന സിനിമയിലാണ് ആദ്യമായി അവസരം കിട്ടുന്നത്'. 

'ആദ്യ സിനിമ കഴിഞ്ഞതിനുശേഷം സിനിമയില്‍ ഒരു ബ്രേക്ക് തന്നത് രാജീവ് രവിയാണ്. അദ്ദേഹത്തിന്റെ 'ഞാന്‍ സ്റ്റീവ് ലോപ്പസ്', 'കമ്മട്ടിപ്പാടം' തുടങ്ങിയ സിനിമകളില്‍ നല്ല റോളുകള്‍ തന്നു. പിന്നീട് 'അയാള്‍ ഞാനല്ല', 'മണ്‍ട്രോതുരുത്ത്', 'ആമി', 'പൊറിഞ്ചു മറിയം ജോസ്,'  'ഇളയരാജ' അങ്ങനെ കുറച്ചു സിനിമകള്‍. ഒടുവില്‍ 'അയ്യപ്പനും കോശിയും'. 

സിനിമയിലെ എന്റെ ഉയര്‍ച്ച കാണാന്‍ അച്ഛന്‍ കാത്തുനിന്നില്ല. ഇവിടെ ഞാന്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കുമാണ്'. അനില്‍ നെടുമങ്ങാട് പറയുന്നു. ഇപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന് അനില്‍ പറയുന്നു.

Keywords: News, Kerala, State, Kochi, Cinema, Mollywood, Actor, Gossip, Mammooty, Interview, Parents, It was Mammootty who gave me a chance in cinema; Anil Nedumangad talks about his first film

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?