ചുമരില്‍ രക്തം കൊണ്ട് 'സോറി' എന്നെഴുതി ആശുപത്രി ഉടമയായ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊല്ലം: (https://ift.tt/2HSIxcF) യുവ ഡോക്ടറെ കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ കടപ്പാക്കട 'ഭദ്രശ്രീ'യില്‍ ഡോ. അനൂപ് കൃഷ്ണനെ (35) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണു പോലീസ് നിഗമനം. 

News, Kerala, Kollam, Doctor, Death, Patient, Hospital, Treatment, Police, Case, Obituary, Case, Protesters, Young doctor found dead


ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം വെള്ളിയാഴ്ച.

കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറെ മരിച്ച നിലില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യ: ഡോ.അര്‍ച്ചന ബിജു. മകന്‍: കിത്തു (7).

Keywords: News, Kerala, Kollam, Doctor, Death, Police, Case, Obituary, Patient, Hospital, Treatment, Case, Protesters, Young doctor found dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?