തൃശ്ശൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു
തൃശൂര്‍: (www.kvartha.com 07.10.2020) തൃശ്ശൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു. തൃശൂരിലെ പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് (38) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് മാസം മുന്‍പ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ സതീഷ് മലപ്പുറത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം പീഡനക്കേസ് നടന്ന വീട് സ്ഥിതിചെയ്യുന്ന കോളനിയില്‍ സതീഷ് വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച രാത്രിയായിരിക്കാം കൃത്യം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thrissur, News, Kerala, Crime, Case, Killed, Girl, Molestation, Police, Enquiry, Death, Pocso case accused killed in Thrissur
Powered by Info News For You

Comments
Post a Comment