മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും പോലീസ് പിടിയില്‍


മലപ്പുറം: (https://ift.tt/3e1L28x) മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിലായി. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയല്‍വാസിയായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും നാട് വിട്ടത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. 

അയല്‍വാസിയായ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വിവരം അച്ഛനോട് പറയരുതെന്നും ഇക്കാര്യം പറഞ്ഞാല്‍ താന്‍ അയല്‍വാസിയായ യുവാവിനോടൊപ്പം പോകുമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌രുന്നു. എന്നാല്‍ അമ്മ പറഞ്ഞ് അനുസരിക്കാതെ തനിക്കുണ്ടായ ദുരനുഭവം കുട്ടി അച്ഛനോട് പറഞ്ഞത് അമ്മയെ ചൊടിപ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിയും നല്‍കിയതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരു വര്‍ഷത്തോളമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

News, Kerala, State, Malappuram, Mother, Love, Daughter, Molestation, Accused, Arrest, Police, Case, Pocso, Woman ran away with lover who Molested her daughter, arrested


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനും ഇരുവര്‍ക്കുമെതിരെ പോക്സോ പ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവതിക്ക് മൂന്നര വയസുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്.

Keywords: News, Kerala, State, Malappuram, Mother, Love, Daughter, Molestation, Accused, Arrest, Police, Case, Pocso, Woman ran away with lover who Molested her daughter, arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?