പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം മാതാവ് ഒളിച്ചോടി; ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു

കൊട്ടിയം: (https://ift.tt/3jYUKdF) പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കാമുകനൊപ്പം മാതാവ് പോയെന്ന പരാതിയില്‍ പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ജു, കാമുകനായ കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ പരാതിയിലാണ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. 

News, Kerala, Kollam, State, Love, Police, Mother, Husband, Accused, Arrest, Children, Complaint, Married woman and lover arrested in Kollam


രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് അഞ്ജുവിനെ കാണാതായത്. ഒളിച്ചോടിയ അഞ്ജു ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം പോയത്. 

കൊല്ലം ഡീസന്റ് മുക്കിലുളള രഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Kollam, State, Love, Police, Mother, Husband, Accused, Arrest, Children, Complaint, Married woman and lover arrested in Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?