ചുവന്ന ഗ്രഹത്തെ അടുത്തുനിന്ന് കാണാന്‍ വാനനിരീക്ഷകര്‍ ഒരുങ്ങി

പയ്യന്നൂര്‍: (www.kvartha.com 05.10.2020) സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തും. ഒക്ടോബര്‍ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുക. രാവിലെ അഞ്ച് വരെ കാണാം. ഭൂമിയില്‍ നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക.

ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ട് മണിയോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു.

Payyannur, News, Kerala, Technology, Astronomer, Planet, Astronomers are getting ready to see the red planet up close

ഡിസംബര്‍ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാന്‍ കഴിയും. നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കും.

Keywords: Payyannur, News, Kerala, Technology, Astronomer, Planet, Astronomers are getting ready to see the red planet up close


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?