ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ അപകടത്തില്‍പെട്ടു, ലോറിയിച്ച് അപായപ്പെടുത്താനുളള ശ്രമമെന്ന് പരാതി; നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

മലപ്പുറം: (www.kvartha.com 09.10.2020) ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കോട്ടക്കലിന് സമീപം രണ്ടത്താണിയിലാണ് അപകടം. രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. പരിക്കുകളൊന്നും ഇല്ല. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താല്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തിന് പിറകില്‍ അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരിന്നു.

എന്നാല്‍ ലോറിയിടിപ്പിച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി അബ്ദുല്ലക്കുട്ടി പരാതിപ്പെട്ടു. വഴിയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയ തന്നെ പൊന്നാനിക്കടുത്ത് വെളിയങ്കോട്ട് അപമാനിക്കാന്‍ ശ്രമിച്ചതായും അബ്ദുല്ലക്കുട്ടി പറഞ്ഞു. മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം യാത്ര തുടര്‍ന്നത്. അതേ സമയം ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുല്ലക്കുട്ടിക്കെതിരെ രണ്ടത്താണിയില്‍ ആക്രമണമുണ്ടായതായി ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. എ പി അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Malappuram, News, Kerala, BJP, Car, Complaint, AP Abdullakkutty, K Surendran, AP Abdullakkutty's car hit by a lorry at Malappuram


സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ബിജെപി ചെറുത്തു തോല്‍പിക്കും.അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്, അബ്ദുല്ലക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നു, സുരേന്ദ്രന്‍ പറഞ്ഞു.
ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുല്ലക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന്തന്റെ വാഹനത്തിന് പിന്നില്‍ രണ്ട് തവണ ഇടിക്കുകയായിരുന്നു എന്നും തനിക്ക് പരുക്കുകളില്ലെന്നും എ പി അബ്ദുള്ളക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Keywords: Malappuram, News, Kerala, BJP, Car, Complaint, AP Abdullakkutty, K Surendran, AP Abdullakkutty's car hit by a lorry at Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?