യുഎഇയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷന്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും

അബൂദബി: (www.kasargodvartha.com 22.10.2020) യുഎഇയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് വീടുകളില്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്ക് 30,000 ദിര്‍ഹമാണ് (6 ലക്ഷം രൂപ) പിഴ. സ്വകാര്യ ട്യൂഷന്‍ കോവിഡ് നിയമത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും തുടങ്ങി. 

പൊതു, സ്വകാര്യ സ്ഥലങ്ങളിലോ വീടുകളിലോ കുട്ടികളെ വിളിച്ചുവരുത്തി ഫീസ് വാങ്ങിയോ സൗജന്യമായോ ട്യൂഷന്‍ എടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിരുന്നു. നിയമം ലംഘിച്ച് ട്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തിനും വ്യക്തികള്‍ക്കും 30,000 ദിര്‍ഹം വീതവും പരിശീലിപ്പിക്കുന്നയാള്‍ക്ക് 20,000 ദിര്‍ഹവുമാണ് പിഴ. അതേസമയം വെര്‍ച്വല്‍ ലേണിങ് വഴിയുള്ള ട്യൂഷനെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Abudhabi, News, Gulf, World, Top-Headlines, COVID-19, House, Fine, UAE, Fine for private tuition classes, warns UAE Public Prosecution

Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, House, Fine, UAE, Fine for private tuition classes, warns UAE Public Prosecution



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?