തീവ്രവാദികളും, വിഘടന വാദികളും ആശയവിനിമയത്തിന് ഉപയോഗിക്കുന്നു; വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ കശ്മീരില്‍ പോലീസിന് തലവേദന
ന്യൂഡെല്‍ഹി: (https://ift.tt/3nheNGi) വെര്‍ച്വല്‍ സിം കാര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കശ്മീരി പോലീസിന് തലവേദനയാകുന്നുവെന്ന് റിപോര്‍ട്ട്. തീവ്രവാദികളും, വിഘടന വാദികളും വെര്‍ച്വല്‍ സിം കാര്‍ഡുകളിലൂടെ അവരെ നിയന്ത്രിക്കാനിരിക്കുന്നവരുമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ട്.
ഇതോടെ ഒരു പുതിയ പ്രശ്നം തലപൊക്കിയിരിക്കുന്നു എന്ന് സുരക്ഷാ ഏജന്‍സികള്‍ മനസിലാക്കുന്നത് 2019ല്‍ ആണ്. കാരണമായി പറയുന്നത് നാല്‍പ്പതു ജവാന്മാര്‍ മരിച്ച പുല്‍വാമ ആക്രമണം നടത്തിയവര്‍ ഉപയോഗിച്ചിരുന്ന വെര്‍ച്വല്‍ സിമ്മാണ് പോലീസിന് ആദ്യം കിട്ടിയ തുമ്പ്. ഈ സിം സേവനദാതാവിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അമേരിക്കയ്ക്കു നല്‍കിയ അപേക്ഷയാണ് പുതിയ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശിയത്.
തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) അടക്കമുള്ള സുരക്ഷാ ഏജന്‍സികള്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പുല്‍വാമ ആക്രമണത്തില്‍ മാത്രം 40 വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് തെളിഞ്ഞത്. ഇപ്പോള്‍ അതിലേറെ സിംകാര്‍ഡുകള്‍ കാശ്മീര്‍ താഴ്വരയില്‍ പ്രചാരത്തിലുണ്ടായിരിക്കാം എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
താരതമ്യേന പുതിയ പ്രവര്‍ത്തനരീതിയാണ് വെര്‍ച്വല്‍ സിം ടെക്നോളജി കൊണ്ടുവന്നിരിക്കുന്നത്. വിദേശത്തുള്ള ഒരു സേവനദാതാവാണ് ഇതിനു വേണ്ട സഹായം നല്‍കുന്നത്. ഇതിലൂടെ അതിര്‍ത്തിക്കപ്പുറത്തുള്ളവരുമായി എളുപ്പത്തില്‍ സംവാദിക്കാനാകും എന്നതാണ് കശ്മീരി പോലീസ് നേരിടുന്ന പുതിയ പ്രശ്നം.
സേവനദാതാവിന്റെ കംപ്യൂട്ടര്‍ ഒരു ടെലിഫോണ്‍ നമ്പര്‍ ജനറേറ്റു ചെയ്യുന്നതാണ് വെര്‍ച്വല്‍ സിം ടെക്നോളജി. ഇതുപയോഗിക്കുന്നയാള്‍ സേവനദാതാവിന്റെ ആപ് ഡൗണ്‍ലോഡ് ചെയ്ത് തന്റെ സ്മാര്‍ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഈ നമ്പര്‍ സമൂഹ മാധ്യമ സേവനങ്ങളായ വാട്സാപ്, ഫെയ്സ്ബുക്, ട്വിറ്റര്‍, ടെലഗ്രാം തുടങ്ങിയവയുമായി ബന്ധിപ്പിച്ചരിക്കുന്നു. ഈ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് വേരിഫിക്കേഷന്‍ കോഡ് ജനറേറ്റു ചെയ്യുന്നത്.
ഇങ്ങനെ ലഭിക്കുന്ന നമ്പറുകള്‍ക്കെല്ലാം മുന്‍പ് ഓരോ രാജ്യത്തിന്റെയും കോഡോ, മൊബല്‍ സ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ സബ്സ്‌ക്രൈബര്‍ ഡയറക്ടറി നമ്പറോ (MSISDN) നമ്പറോ ചേര്‍ത്തിട്ടുണ്ടാകുമെന്നും അധികാരികള്‍ പറയുന്നു. അമേരിക്ക, കാനഡാ, ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള ചില കമ്പനികളാണ് പ്രധാനമായും വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ നല്‍കുന്നത്. കൂടാതെ, ഇപ്പോള്‍ പ്യൂട്ടോ റിക്കൊ എന്ന കരീബിയന്‍ ദ്വീപില്‍ നിന്നുള്ള സേവനവും അമേരിക്ക വഴി വിപണിയില്‍ എത്തിയിട്ടുണ്ട്.
തങ്ങള്‍ പിടിച്ചെടുത്ത ഫോണുകളെല്ലാം വിശദമായ ഫോറന്‍സിക് വിശകലനം നടത്തിക്കഴിയുമ്പോള്‍ അവയിലെല്ലാം വെര്‍ച്വല്‍ സിം കാര്‍ഡ് ഉപയോഗിച്ചിരുന്നതിന്റെ സ്പഷ്ടമായ തെളിവുകള്‍ അവശേഷിച്ചിട്ടുണ്ടാകുമെന്ന് അധികാരികള്‍ പറയുന്നു. ഒരു വശം മാത്രമുള്ള നാണയം ഉണ്ടാക്കാനാകാത്തതു പോലെ ടെക്നോളജിയും നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം. തങ്ങള്‍ അതിവേഗം നീങ്ങി പുതിയ നീക്കത്തിന് തടയിടേണ്ട സമയമാണിതെന്നാണ് അധികാരികള്‍ പറയുന്നത്. വിദേശത്തു നിന്ന് വെര്‍ച്വല്‍ സിം കാര്‍ഡുകള്‍ കൈപ്പറ്റുന്നവര്‍ ഇല്ലാത്ത ആളുകളുടെ പേരിലുമാകാം അവ സ്വന്തമാക്കുക എന്നത് മറ്റൊരു ഭീഷണിയാണ്.
Powered by Info News For You

Comments
Post a Comment