'വിദ്യാര്‍ത്ഥികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപനം - കാരണവും പരിഹാരവും'; വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം
തിരുവനന്തപുരം: (https://ift.tt/2HSIxcF) 'വിദ്യാര്‍ത്ഥികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപനം - കാരണവും പരിഹാരവും' എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ ഹൈസ്‌കൂള്‍ തലത്തിലെ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം.
500 വാക്കുകളില്‍ കുറയാത്തവയാകണം ഉപന്യാസ രചന. ജില്ലാ തലത്തില്‍ 1, 2, 3 സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. തയ്യാറാക്കിയ രചന ഒക്ടോബര്‍ 7-ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന എക്‌സൈസ് റേഞ്ചുകളില്‍ ലഭ്യമാക്കേണ്ടതാണ്. രചനയോടൊപ്പം പേര്, സ്‌കൂള്‍, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍ : 0487-2361237, 9446025417, 9446148867
Powered by Info News For You

Comments
Post a Comment