ബൈക്കില്‍ കടത്തവെ കഞ്ചാവുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: (www.kvartha.com 03.10.2020) ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരിട്ടി സ്വദേശി അറസ്റ്റില്‍. പയഞ്ചേരി വികാസ് നഗറിലെ വയല്‍ പീടികയില്‍ വീട്ടില്‍ വി പി ഷെരീഫ് (32) ആണ് അറസ്റ്റിലായത്. ഇരിട്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാബു സിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കിലോ 150 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.
കണ്ണൂര്‍ ഐ ബി പ്രിവന്റീവ് ഓഫീസര്‍ ഒ അബ്ദുള്‍ നിസാറിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കീഴൂര്‍കുന്നില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 58 എം 593 നമ്പര്‍ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഇരിട്ടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ കെ പി പ്രമോദ്, ഐ ബി പ്രിവന്റീവ് ഓഫീസര്‍ ഒ അബ്ദുള്‍ നിസാര്‍, സിഇഒമാരായ കെ രമീഷ്, ബാബുമോന്‍ ഫ്രാന്‍സിസ്, സന്ദീപ് ഗണപതിയാടന്‍, എക്‌സൈസ് ഡ്രൈവര്‍ കെ ടി ജോര്‍ജ് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Arrest, Arrested, Youth, Young man arrested with ganja in Kannur
Powered by Info News For You

Comments
Post a Comment