ഡെല്‍ഹിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ രണ്ട് പേര്‍ മരിച്ചു



ന്യൂഡെല്‍ഹി: (https://ift.tt/37t28Lf) സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ രണ്ട് പേര്‍ മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡെല്‍ഹിയിലെ ആസാദ്പൂര്‍ മേഖലയിലാണ് സംഭവം. ഏഴ് പേര്‍ ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ ആണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ ഉടന്‍ മരിച്ചു. 45കാരായ ഇദ്രിസ്, സലീം എന്നിവരാണ് മരിച്ചത്. 

News, National, India, New Delhi, Septic Tank, Death, Police, Rescue, 2 Die While Cleaning Septic Tank In Delhi: Police


ഞായറാഴ്ച വൈകീട്ട് 6.45ന് ആണ് സംഭവം. ആസാദ്പൂരിലെ ജി ബ്ലോക്കിലെ ഗോള്‍ഡ് ഫാക്ടററിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് പേര്‍ അബോധാവസ്ഥയിലായെന്ന് പോലീസിന് വിളി എത്തുകയായിരുന്നു. പോലീസ് കിട്ടിയ വിവരം അനുസരിച്ച് ഉടന്‍ തന്നെ നാല് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും രണ്ടുപേര്‍ മരിച്ചിരുന്നു. 

സ്വര്‍ണം വെള്ളി ആഭരങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായതിനാല്‍ ഇവ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന വെള്ളമാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഉപയോഗിച്ചത്.

Keywords: News, National, India, New Delhi, Septic Tank, Death, Police, Rescue, 2 Die While Cleaning Septic Tank In Delhi: Police

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?