ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ട്; വനിതാ ഫോട്ടോ ഗ്രാഫര്‍ക്കെതിരെ പരാതി
കൊച്ചി: (www.kvartha.com 26.10.2020) ദേവത മദ്യപിക്കുന്നതായും കഞ്ചാവ് ഉപയോഗിക്കുന്നതായും ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടിനെതിരെ പരാതിയുമായി എറണാകുളത്തെ മുക്കോട്ടില്‍ ഭഗവതി ക്ഷേത്രം. ആലുവ സ്വദേശിനിയായ ദിയ ജോണ്‍ എന്ന വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെയാണ് പരാതി. മരട് പൊലീസിനാണ് ക്ഷേത്ര ഭാരവാഹികള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. നവരാത്രിയുമായി ബന്ധപ്പെടുത്തി ദിയ എടുത്ത ഫോട്ടോകളാണ് വിവാദത്തിലായിരിക്കുന്നത്.
സംഭവം വിവാദമായതോടെ ദിയ തന്റെ ഫേസ്ബുക്ക് പേജ് വഴി ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഏതെങ്കിലും ഒരു മതവിഭാഗത്തെ വേദനിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല താന്‍ ഫോട്ടോകള്‍ എടുത്തതെന്നും വിശ്വാസികളെ വേദനിപ്പിച്ചതില്‍ ഖേദമുണ്ടെന്നും ദിയ പ്രതികരിച്ചു. വിവാദത്തിലകപ്പെട്ട ഫോട്ടോകള്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. ഫെമിനിസത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ദൃശ്യവത്കരിക്കുന്നു എന്ന അടിക്കുറിപ്പ് നല്‍കിയാണ് ദിയ ഫോട്ടോ ഫേസ്ബുക്കിലിട്ടത്.
Powered by Info News For You

Keywords: A photoshoot depicting a Hindu goddess drinking alcohol and using cannabis; Complaint against a female photographer, Kochi, Religion, News, Controversy, Facebook, Social Media, Complaint, Temple, Police, Kerala.
Powered by Info News For You

Comments
Post a Comment