ഗുണ്ടാസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: (https://ift.tt/3lCEjnO) ഗുണ്ടാസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുപതോളം വരുന്ന അക്രമി സംഘം വീട്ടുപകരണങ്ങളും ജീപ്പും അടിച്ചുതകര്‍ത്തു. കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയിലാണ് സംഭവം. വെള്ളയാംകുടി സ്വദേശി ആന്‍സിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ആന്‍സിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു. പശുവിനെ വാങ്ങിയതുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

News, Kerala, State, Local News, Idukki, Police, Crime, Case, Attack, House Wife, House Wife attacked by Goons in Idukki on last day night


ഞായറാഴ്ച രാത്രി എട്ടരയോടെ എത്തിയ അക്രമി സംഘം ആന്‍സിയേയും മകനെയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും മുറ്റത്ത് കിടന്നിരുന്ന ജീപ്പും അടിച്ചു തകര്‍ത്തു. സംഭവത്തിനിടെ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയും അക്രമികള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. 

ആന്‍സിയുടെ ഭര്‍ത്താവ് സാബു മൂന്ന് മാസം മുമ്പ് വള്ളക്കടവ് സ്വദേശി സജിയില്‍ നിന്ന് പശുവിനെ വാങ്ങിയിരുന്നു. 12 ലിറ്റര്‍ പാല് കിട്ടുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇത്ര കിട്ടുന്നില്ലെന്നും പണം മടക്കി കിട്ടണമെന്നും സാബു ഇയാളുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമി സംഘമെത്തിയത്. ഈ സമയത്ത് സാബു വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം സാബു മര്‍ദ്ദിച്ചെന്നാരോപിച്ച് സജിയും പരാതി നല്‍കി.

Keywords: News, Kerala, State, Local News, Idukki, Police, Crime, Case, Attack, House Wife, House Wife attacked by Goons in Idukki on last day night

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?