ഗുരുതരമായ മുറിവുകളോടെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ കണ്ടെത്തിയ പ്രവാസി മരിച്ചു; ദുരൂഹ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: (https://ift.tt/34kK6Y9) മുറിവുകളുമായി വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ കണ്ടെത്തിയ പ്രവാസി മരിച്ചു. ഗുരുതരമായ മുറിവുകളുമായി ബോധരഹിതരായ നിലയില്‍ മൂന്ന് പ്രവാസികളാണ് ബംഗ്ലാദേശ് സ്വദേശിയെ ലിഫ്റ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം തുടങ്ങി.

രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് മുന്നില്‍ കണ്ടെത്തിയെന്ന വിവരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് മുബാറക് അല്‍ കബീറിലെ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരും സ്ഥലത്തെത്തി. അല്‍ അദാന്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയത്. 

News, World, Gulf, Kuwait, Death, Crime, Police, Hospital, Injury, Expatriate found wounded inside a lift died in Kuwait hospital


എന്നാല്‍ ശരീരത്തില്‍ ഗുരുതരമായ മുറിവുകളുണ്ടായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായിരുന്നു. പിന്നീട് മരണപ്പെടുകയും ചെയ്തു. തലയിലും നെഞ്ചിലും പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Keywords: News, World, Gulf, Kuwait, Death, Crime, Police, Hospital, Injury, Expatriate found wounded inside a lift died in Kuwait hospital

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?