കാസർക്കോട് പൊലീസ് ഡോഗ് സ്ക്വാഡിൽ ബെൽജിയൻ മാലൻവ; അതിഥിയായി ടൈസൺ
കാസർക്കോട്: (https://ift.tt/3osiKIY) മുഴംമുമ്പേ ഓടാനും ഉയരങ്ങളിൽ ചാടാനും മണം പിടിക്കാൻ ഏറെയും മിടുക്കുള്ള ബെൽജിയൻ മാലൻവ വർഗ്ഗം നായകളിൽ ഒന്ന് കാസർക്കോട് ഡോഗ് സ്ക്വാഡിൽ ആറാം അംഗമായെത്തി. പഞ്ചാബിൽ നിന്ന് തൃശൂർ പൊലീസ് അക്കാദമിയിൽ കൊണ്ടുവന്ന് പരിശീലനം നൽകിയ ശേഷം പുറത്തിറങ്ങിയ അഞ്ച് നായകളിൽ ഒന്നാണിത്. കണ്ണൂർ, എറണാകുളം റൂറൽ, തൃശൂർ സിറ്റി, അരീക്കോട് ഐ ആർ ഡി എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന നാലെണ്ണത്തെ അയച്ചത്.
കാസർക്കോട്ടെ മാലൻവക്ക് ടൈസൺ എന്ന് പേരിട്ടു. മൂന്ന് ആൺ,രണ്ട് പെൺ നായകൾക്കിടയിലേക്കാണ് 14 മാസം പ്രായമുള്ള ടൈസൺ എത്തിയത്. സിവിൽ പൊലീസ് ഓഫീസർമാരായ രജിത്ത്, ശ്രീജിത്ത് എന്നിവരാണ് പരിശീലകർ.
Keywords: Kasaragod, Kerala, News, Dog, Police, Panjab, Thrissur, Kannur, Ernakulam, Belgian Malanwa in Kasargod Police Dog Squad; Tyson as guest
Powered by Info News For You



Comments
Post a Comment