കളിക്കുന്നതിനിടെ ഗ്രില്ല് അടര്‍ന്ന് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു

ഓയൂര്‍ (കൊല്ലം): (https://ift.tt/34kK6Y9) കളിക്കുന്നതിനിടെ ഗ്രില്ല് അടര്‍ന്ന് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു. ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് കുട്ടിയുടെ ദേഹത്തുവീഴുകയായിരുന്നു. ആക്കല്‍ പെരപ്പയം മണിച്ചേമ്പില്‍ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതിമാരുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.15-നായിരുന്നു ദാരുണ സംഭവം.

News, Kerala, State, Kollam, Local News, Death, Child, Police, Play, Hospital, A two-year-old girl died when grill fell off her body


വീട്ടിന് സമീപമുള്ള വാതിലിന്റെ ഗ്രില്ലില്‍ പിടിച്ച് ചവിട്ടിനിന്ന് ഹന്നയും സഹോദരന്‍ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിവന്ന വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Keywords: News, Kerala, State, Kollam, Local News, Death, Child, Police, Play, Hospital, A two-year-old girl died when grill fell off her body

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?