മലയോരത്തെ മലഞ്ചരക്ക് കടയിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്: (https://ift.tt/2GSJDVf) കഴിഞ്ഞ സെപ്തംബര്‍ ഏഴിന്ബളാല്‍ മുസ്ലിം പള്ളിക്കടുത്തെ മലഞ്ചരക്ക് കടയില്‍ നടന്ന മോഷണവുമായി ബന്ധപെട്ട കേസിലെ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

കുപ്രസിദ്ധ മോഷ്ടാവ് സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷി (38)നെയാണ് വെള്ളിയാഴ്ച വെള്ളരിക്കുണ്ട് എസ് ഐ എം വി ശ്രീദാസ് കണ്ണൂരിലെ സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ എത്തി അറസ്റ്റ് ചെയ്തത്.

മറ്റൊരു കളവ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ കണ്ണൂരില്‍ തടവില്‍ കഴിയുകയായിരുന്നുവെന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ബളാലില്‍ കൊണ്ടു വരുമെന്നും കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും വെള്ളരിക്കുണ്ട് എസ് ഐ എം വി ശ്രീദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Vellarikundu, Notorious thief Thorappan Santosh arrested


സെപ്തംബര്‍ ഏഴിന് രാത്രിയാണ് ബളാല്‍ മുസ്ലിം പള്ളിക്കടുത്തെ സൂപ്പര്‍ ട്രേഡേഴ്‌സ് എന്ന മലഞ്ചരക്ക് കടയില്‍ മോഷണം നടന്നത്.

സുള്ള്യ ഈശ്വര മംഗലം സ്വദേശിയായ അബ്ദുര്‍ റഹ്മാന്റെ ഉടമസ്തതയിലുള്ള മലഞ്ചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍

അഞ്ച് ക്വിന്റലോളം കോട്ടടയ്ക്ക,ഒരു ക്വിന്റല്‍ കുരുമുളക്, മേശ വലിപ്പില്‍ ഉണ്ടായിരുന്ന 13,000 രൂപ എന്നിവയാണ് കവര്‍ന്നത്.

പതിവ് പോലെ കടയടച്ചു പോയ അബ്ദുര്‍ റഹ്മാന്‍ അടുത്ത ദിവസം രാവിലെയാണ് കടയില്‍ മോഷണം നടന്ന കാര്യം അറിയുന്നത്. വിവരമറിഞ്ഞു

വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദന്‍ എസ് ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസിന്റെ കൃത്യമായ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷിനു ബളാലിലെ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്.



Keywords: Kasaragod, Kerala, Vellarikundu, News, Robbery, Shop, Thief, Arrest, Police, Robbery at  hillside grocery store; Notorious thief Thorappan Santosh arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?