കെ എം ഷാജിക്കെതിരെയുള്ള പ്ലസ്ടു കോഴ കേസ്; കുടുതല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുക്കും

കണ്ണൂര്‍: (https://ift.tt/3e1L28x) അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ശക്തമാകുന്നു. പ്ലസ്ടു കോഴ്‌സ് അനുവദിക്കുന്നതിനായി  എംഎല്‍എയ്ക്കു പണം കൊടുത്തുവെന്നു ആരോപിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളെ ഇഡി ചോദ്യം ചെയ്തു. 

അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ മാനേജര്‍ പി വി പത്മനാഭന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം റഫീഖ് എന്നിവരെയാണ് വ്യാഴാഴ്ച ചോദ്യംചെയ്തത്. അഴീക്കോട് ഹൈസ്‌കൂളില്‍പ്ലസ്ടു അനുവദിക്കാന്‍ ഷാജിക്ക് 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന് മാനേജ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കോഴവിവരം പുറത്തായതോടെ മാനേജ്‌മെന്റ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. 

ഇതുസംബന്ധിച്ച വിശദാംശങ്ങളാണ് ഇ ഡിതേടിയത്. ഇതിനിടെ കണ്ണൂരിലെ 33 ലീഗുകാരെ കൂടി ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇവര്‍ കോഴിക്കോട്ടെ ഓഫിസില്‍ ഹാജരായേക്കും. ഇതിനിടെ കോഴിക്കോട് ഷാജി നിര്‍മ്മിച്ച ആഡംബര വീടിനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മൂന്നരക്കോടി രൂപയുടെ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എന്തെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്. 

ഷാജിയുടെ ഭാര്യ ആശാ ഷാജിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോഴപ്പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഈ വിവരം  ഇഡി വിശദമായി പരിശോധിക്കും. 2014ലാണ് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത്. ഇതേ സമയത്താണ് കോഴിക്കോട് വേങ്ങേരിയില്‍ ഷാജി വീടുണ്ടാക്കാന്‍ തുടങ്ങിയത്. കോഴപ്പണവും വീട് നിര്‍മാണവും മുസ്ലിംലീഗില്‍ അക്കാലം മുതല്‍ ചര്‍ച്ചയായിരുന്നു. 

കോഴക്കേസ് ഇഡി ഏറ്റെടുത്തതോടെയാണ് വീട് നിര്‍മാണത്തില്‍ സ്രോതസ്സില്ലാത്ത പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങിയത്. എപ്പോള്‍ സ്ഥലം വാങ്ങി,നിര്‍മാണം ആരംഭിച്ചത് എപ്പോള്‍, എത്ര തുക ചെലവിട്ടു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും തേടുന്നത്. വിവരങ്ങള്‍ കൈമാറാന്‍ ഇഡി കോഴിക്കോട് കോര്‍പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് കോര്‍പറേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയത്.പിന്നാലെ ഇഡി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഈ സമയം ഷാജിയും ഭാര്യയും വീട്ടിലില്ലായിരുന്നു.


Keywords: Kannur, News, Kerala, MLA, school, Muslim-League, Case, House, Plus two bribery case against KM Shaji; Statements will be taken from Muslim League activists also


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?