ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു
അഹമ്മദാബാദ്: (www.kvartha.com 29.10.2020) ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. രണ്ട് തവണ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിട്ടുണ്ട്.
Powered by Info News For You
കോവിഡ് രോഗ ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞ മാസം അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് തിരികെ വീട്ടിലെത്തിയ അദ്ദേഹത്തിന് വ്യാഴാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആറ് തവണ ഗുജറാത്ത് നിയമസഭാംഗമായ അദ്ദേഹം 1995ലും 1998മുതല്‍ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 2001ല്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് നരേന്ദ്രമോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2012 ല്‍ ബിജെപിയില്‍ നിന്നും പുറത്തുപോയ പട്ടേല്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി മഹാഗുജറാത്ത് ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. പിന്നീട് ഈ പാര്‍ട്ടി പിരിച്ചുവിട്ട ശേഷം 2014ല്‍ കേശുഭായ് പട്ടേല്‍ തിരികെ ബിജെപിയിലെത്തി.

Keywords: Ahmedabad,News,Politics,Death,Chief Minister, Gujarat, National, BJP,Leader, Ahmedabad, News, Politics, Death, Chief Minister, Gujarat, National, BJP, Leader.
Powered by Info News For You

Comments
Post a Comment