ഫ്രാന്‍സില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ചരിത്ര അധ്യാപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തി

പാരീസ്: (www.kvartha.com 17.10.2020) ഫ്രാന്‍സില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ചരിത്ര അധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം എന്നാണ് പൊലീസ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഫ്രഞ്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. പടിഞ്ഞാറന്‍ പാരീസിലെ പ്രാന്ത പ്രാന്ത പ്രദേശമായ കോണ്‍ഫ്‌ലിയാന്‍സ് സെയ്ന്റ് ഹോണറീനിലാണ് സംഭവം.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അധ്യാപകന്‍ പഠിപ്പിക്കുന്ന സ്‌കൂളിന് അടുത്തുവച്ചാണ് കൊലപാതകം നടന്നത് എന്ന് പൊലീസ് പറയുന്നു. അതേസമയം ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു. ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു കൊലപാതകമായാണ് പൊലീസ് ഇത് അന്വേഷിക്കുന്നത് എന്ന് പൊലീസ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Paris, News, World, Crime, Killed, Teacher, France Teacher killed in class

Keywords: Paris, News, World, Crime, Killed, Teacher, France Teacher killed in class


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?