പഹാഡി നാടോടിഗാനം ആലപിച്ച് മനം കവര്‍ന്ന മലയാളി പെണ്‍കുട്ടിക്ക് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: (https://ift.tt/34GauMu) പാട്ടു പാടി ഹിമാചലിന്റെ മനം കവര്‍ന്ന ആ മലയാളി പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിനിയായ പട്ടം കേന്ദ്രീയ വിദ്യാലയം ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക. 'മായേനി മേരീയേ..' എന്ന ഹിമാചല്‍ നാടന്‍ പാട്ട് നവമാധ്യമങ്ങളിലെല്ലാം വൈറലായതോടെ, അഭിനന്ദനവുമായി രംഗത്തെത്തിയത് ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഉള്‍പ്പടെയുള്ളവരാണ്. ഒപ്പം ദേവികയെ ഹിമാചല്‍പ്രദേശ് ഗവണ്‍മെന്റിന്റെ അതിഥിയായി സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

News, Kerala, State, Thiruvananthapuram, Song, Students, Appreciate, Chief Minister, Himachal Pradesh, Viral, Himachal Pradesh CM congratulates Malayalee girl for singing Pahadi folk song


ഹിമാചലിലെ ബാര്‍ലി വയലുകളില്‍ കൃഷി ചെയ്യുന്ന ഗ്രാമീണരുടെ പഹാഡി നാടോടിഗാനമാണ് ദേവിക ആലപിച്ച് ശ്രദ്ധ നേടിയത്. പാട്ട് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച മുഖ്യമന്ത്രി, കൊച്ചു മിടുക്കിയെ ഹിമാചലിലെ സംസ്‌കാരവും പാരമ്പര്യങ്ങളും അടുത്ത് മനസ്സിലാക്കാന്‍ ക്ഷണിക്കുകയും ചെയ്തു. 

ആദ്യമായാണ് ഹിമാചലിന് പുറത്തുള്ള ഒരു വിദ്യാര്‍ഥിനി ഇത്ര മനോഹരമായി ഗാനം ആലപിക്കുന്നത്. 'നിന്റെ ശബ്ദത്തില്‍ ഒരു മാന്ത്രികതയുണ്ട്. ആ ശബ്ദം ദൂരദിക്കുകളിലെത്തട്ടെ, നിന്നെ ലോകം മുഴുവന്‍ അംഗീകരിക്കട്ടെ' ജയ് റാം താക്കൂര്‍ കുറിച്ചു.

പതിറ്റാണ്ടുകളായി ഹിമാചലില്‍ പ്രചാരം സിദ്ധിച്ച ഗാനമാണ് 'മായേനി മേരീയേ..'. മോഹിത് ചൗഹാന്‍ അടക്കം പുതുതലമുറക്കാര്‍ പലരും ആലപിച്ചിട്ടുണ്ടെങ്കിലും, ഈ ഗാനം എഴുപതുകളില്‍ ഓള്‍ ഇന്ത്യ റേഡിയോ ഷിംലയിലൂടെ ആദ്യമായി പാടി ജനപ്രിയമാക്കിയത് പുഷ്പലത എന്ന ഹിമാചലുകാരിയാണ്. 

സംഗീതം പഠിച്ചിട്ടില്ലാത്ത ദേവിക, സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ദേവിയുടെ നിര്‍ദേശപ്രകാരമാണ് പാടിയത്. ആഗസ്റ്റ് 28ന് ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തു. ഹിമാചലിലെ പ്രമുഖ ഗായകരെല്ലാം വിഡിയോ ഷെയര്‍ ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കാതുകളിലും പാട്ട് എത്തിയത്.
Posted by Vinu Venkiteswara Rao on Friday, 2 October 2020

ഗാനവും ഗായികയും വൈറലായതോടെ തിരുമല ശാന്തിനഗറില്‍ ദേവാമൃതത്തിലേക്ക് അഭിനന്ദനമറിയിച്ച് സാംസ്‌കാരികമന്ത്രി എ കെ ബാലന്റെ വിളിയുമെത്തി.

Keywords: News, Kerala, State, Thiruvananthapuram, Song, Students, Appreciate, Chief Minister, Himachal Pradesh, Viral, Himachal Pradesh CM congratulates Malayalee girl for singing Pahadi folk song

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?