അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയി കാണാതായ പ്രവാസി മലയാളിയെ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി

മക്ക: (www.kvartha.com 04.10.2020) അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയി കാണാതായ പ്രവാസി മലയാളിയെ വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലി (48)യാണ് ശനിയാഴ്ച ജിദ്ദയ്ക്കടുത്ത ശുഹൈബയില്‍ മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിച്ചു കൊണ്ടിരിക്കെ ശക്തമായ പൊടിക്കാറ്റ് വീശിയതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് ഓടിയെത്തി. അവിടെയെത്തിയെത്തിയപ്പോഴാണ് മുഹമ്മദലി തങ്ങള്‍ക്കൊപ്പമില്ലെന്ന് സുഹൃത്തുക്കള്‍ അറിയുന്നത്. പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുന്നെങ്കിലും ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പരിസരത്ത് തിരച്ചില്‍ നടത്തി. തുടര്‍ന്ന് മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 



മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കും. നിയമസഹായങ്ങള്‍ക്ക് കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്.

Keywords: Missing expatriate Keralite who went fishing with his friends on a holiday has been found dead after falling into a waterfall, Saudi Arabia,News,Malayalee,Dead Body,Dead,Gulf,World,Malappuram Native.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?