പതിവ് ആഘോഷങ്ങളില്ലാതെ കുഞ്ഞുങ്ങള്‍ അക്ഷര ലോകത്തേക്ക്; ഗുരുക്കന്മാര്‍ക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിന്റെ വിരലുകളാകും കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുക

തിരുവനന്തപുരം: (www.kvartha.com 26.10.2020) പതിവ് ആഘോഷങ്ങളില്ലാതെ കുഞ്ഞുങ്ങള്‍ തിങ്കളാഴ്ച അക്ഷര ലോകത്തേക്ക്. വിദ്യാരംഭ ചടങ്ങുകള്‍ കഴിവതും വീട്ടില്‍തന്നെ നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.

ഗുരുക്കന്മാര്‍ക്ക് പകരം ഇത്തവണ സ്വന്തം രക്ഷിതാവിന്റെ വിരലുകളാകും കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുക. തിരുവനന്തപുരം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ ഒരേ സമയം പതിനഞ്ചു കുട്ടികളെ രക്ഷിതാക്കള്‍ അക്ഷരമെഴുതിക്കും. സമ്പര്‍ക്കം ഒഴിവാക്കാന്‍ എഴുതാനുള്ള അരിയും തളികയും അവരവര്‍ തന്നെ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.Vidyarambham Amid Covid Protocols, Thiruvananthapuram,News,Religion,Children,Temple,Parents,Kerala

കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് പുലര്‍ച്ചെതന്നെ രക്ഷിതാക്കള്‍ കുട്ടികളുമായി എത്തിയിരുന്നു. പുലര്‍ച്ചയോടെ തന്ത്രിയാണ് എഴുത്തിനിരുത്ത് ആരംഭിച്ചത്. തിരക്ക് വളരെ കുറവായിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രം, ശാര്‍ക്കര ക്ഷേത്രം, പന്തളം നവരാത്രി മണ്ഡപം, പൂജപ്പുര സരസ്വതി മണ്ഡപം തുടങ്ങിയിടങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് വളരെ കുറവാണ്. പലയിടങ്ങളിലും ഓണ്‍ലൈനായി ബുക്കുചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരമുളളത്.

പതിവിന് വിപരീതമായി മലയാള ഭാഷാ പിതാവിന്റെ ജന്മസ്ഥലമായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇത്തവണ വിദ്യാരംഭച്ചടങ്ങളുകള്‍ ഇല്ല. അതിനാല്‍ ആള്‍ത്തിരക്കുമില്ല. പൂജയ്ക്കുവച്ച പുസ്തകള്‍ ഏറ്റുവാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാത്രമാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് എത്തിയിരുന്നത് തിരൂര്‍ തുഞ്ചന്‍ പറമ്പിലായിരുന്നു. ഇത്തവണ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാക്ഷ്യപത്രം, അക്ഷരമാല, ഹരിനാമകീര്‍ത്തനം എന്നിവ അയച്ചുകൊടുക്കുന്നുണ്ട്.

Keywords: Vidyarambham Amid Covid Protocols, Thiruvananthapuram,News,Religion,Children,Temple,Parents,Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?