തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമിഹൈസ്പീഡ് റെയില്‍ പദ്ധതി; കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ നിര്‍മാണോദ്ഘാടനം അടുത്ത വര്‍ഷം ആദ്യം

ന്യൂഡെല്‍ഹി: (https://ift.tt/34GauMu) സെമിഹൈസ്പീഡ് റെയില്‍ പദ്ധതി റെയില്‍വേ ബോര്‍ഡിന്റെ മുന്നില്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അനുമതി നല്‍കിയാല്‍ പദ്ധതിക്ക് അംഗീകാരമാകും. 56,000 കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്. പദ്ധതി നിക്ഷേപം സംബന്ധിച്ചും മറ്റുകാര്യങ്ങളും ആലോചിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നേരത്തെ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി പ്രായോഗികമാണെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നിഗമനം.

ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് 56,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

News, National, India, New Delhi, Train, Technology, Railway Board, Business, Finance, Semi-High Speed Rail Corridor project tabled before Railway Board


സ്ഥലമേറ്റെടുപ്പിനായി ഓരോ ജില്ലകളിലും റവന്യൂവകുപ്പിന്റെ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അംഗീകാരം ലഭിച്ചാല്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം അടുത്ത വര്‍ഷം ആദ്യത്തോടെ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. കേരളത്തിലെ അതിവേഗ യാത്രയ്ക്ക് വലിയ അളവില്‍ പരിഹാരമായേക്കാവുന്നതാണ് നിര്‍ദ്ദിഷ്ട തിരുവനന്തപുരം - കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍പാത. 

നിലവില്‍ 12 മുതല്‍ 15 മണിക്കൂര്‍ വരെ യാത്രാ സമയം വേണ്ടിടത്ത് നാലര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ പാത.

Keywords: News, National, India, New Delhi, Train, Technology, Railway Board, Business, Finance, Semi-High Speed Rail Corridor project tabled before Railway Board

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?