സംസ്ഥാനത്ത് നിരോധനാജ്ഞ ഇന്ന് അവസാനിക്കും: അഞ്ച് ജില്ലകളില്‍ കാലാവധി നീട്ടി


കേരളം (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ അഞ്ചു ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടിയത്. മറ്റ് ജില്ലകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം. ഈ മാസം രണ്ടിനാണ് സംസ്ഥാനത്ത് ക്രിമിനല്‍ ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായിരുന്നു നടപടി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?