കോൺഗ്രസ് പ്രതിനിധി സംഘം തെക്കിൽ കോവിഡ് ആശുപത്രി സന്ദർശിച്ചു; എം പി പ്രഖ്യാപിച്ച സത്യാഗ്രഹം മാറ്റിവെക്കാൻ ആവശ്യപ്പെടും

ചട്ടഞ്ചാൽ: (www.kasargodvartha.com 29.10.2020) രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് അനാഥാവസ്ഥയിൽ ആവുകയും ചെയ്ത കോവിഡ് ആശുപത്രിയുടെ നിജസ്ഥിതി മനസിലാക്കാൻ കോൺഗ്രസ് നേതൃസംഘം ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തു.



ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, മുൻ എം എൽ എ കെ പി കുഞ്ഞിക്കണ്ണൻ, കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, നിർവ്വാഹക സമിതി അംഗം അഡ്വ. എ ഗോവിന്ദൻ നായർ, ഡി സി സി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, സി വി ജെയിംസ്, പി വി സുരേഷ്, മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ ചട്ടഞ്ചാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാനവാസ് പാദൂർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

നിലവിൽ എട്ട് രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ പൂർത്തിയായിട്ടില്ല. നാമമാത്രമായ ജീവനക്കാരെ മാത്രമാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്.

കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രി പൂർവ്വസ്ഥിതിയിൽ പ്രവർത്തിക്കണമെങ്കിൽ കോവിഡ് ആശുപത്രി യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാക്കേണ്ടതാണ്. ഈ വസ്തുതകൾ കാസർകോട് ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നവംബർ മാസത്തിൽ ആശുപത്രി പ്രവർത്തനം പൂർണ്ണമായും സുസജ്ജമാക്കാൻ കഴിയുമെന്ന് മനസിലാക്കാൻ സാധിച്ചുവെന്ന് കോവിഡ് ആശുപത്രി സന്ദർശിച്ച നേതാക്കൾ പറഞ്ഞു.

ഈ സാഹചര്യത്തിൽ കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല നിരാഹാര സമരം മാറ്റിവെയ്ക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെടും.

Keywords: Kerala, News, Kasaragod, COVID-19, Chattanchal, Corona, Hospital, Treatment, Health, Congress, Hakeem Kunnil, Rajmohan Unnithan, Visit, Congress delegation visits COVID Hospital in Thekil; The satyagraha announced by the MP will be asked to be postponed.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?