സുഹൈലിനും ഷംനയ്ക്കും ചെമ്മനാട് പഞ്ചായത്ത് കെഎംസിസിയുടെ സ്‌നേഹോപഹാരം


കാസര്‍കോട് (www.evisionnews.co): ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാംറാങ്ക് നേടിയ ഇബ്രാഹിം സുഹൈല്‍ ബെണ്ടിച്ചാലിനും ഓണ്‍ലൈന്‍ പഠനത്തിലൂടെ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടംനേടിയ ഫാത്തിമത്ത് ഷംനാക്കും ദുബൈ ചെമ്മനാട് പഞ്ചായത്ത് കെഎംസിസി അനുമോദിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ഹ്രസ്വമായ ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ സാന്നിധ്യത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്‌നേഹോപഹാരം നല്‍കി. ചെമനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?